
കെഎസ്ആർടിസിയുടെ പുതിയ ബസ്സ്: യാത്രക്കാരനായി കെ.ബി.ഗണേഷ് കുമാറും ഭാര്യയും
- തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെയാണ് മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്‌തത്
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറും ഭാര്യയും . പുതിയ പ്രീമിയം സൂപ്പർഫാസ്‌റ്റ് എസി ബസിലാണ് ടിക്കറ്റെടുത്ത് മന്ത്രി യാത്ര ചെയ്തത്. കെഎസ്ആർടിസിയുടെ പുതിയ സർവീസുകളും പുതിയ ബസുകളും കൂടുതൽ ജനകീയമാക്കുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മന്ത്രിയുടെ യാത്ര.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെയാണ് മന്ത്രിയും കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്‌തത്. കൂടുതൽ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആഴ്‌ചയാണ് അത്യാധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ഏസി ബസുകൾ സർവീസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എന്റർടെയ്ൻമെൻ്റ് സൗകര്യങ്ങൾ, ആധുനിക സീറ്റിങ് സംവിധനങ്ങൾ, CCTV തുടങ്ങി നിരവധി സൗകര്യങ്ങളും ബസിൽ ഉണ്ട്.