
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
- മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്
ഇടുക്കി:പുല്ലുപാറയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.മരിച്ചത് മാവേലിക്കര സ്വദേശികളാണ്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.യാത്ര കഴിഞ്ഞ് തഞ്ചാവൂരിൽ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

ബസ്സിലുണ്ടായിരുന്നത് 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.ഏകദേശം 30 അടി അടിയോളം താഴ്‌ചയിലേക്ക് ബസ് പോയെന്നാണ് വിവരം.
CATEGORIES News