
കെഎസ്‌ആർടിസിയുടെ ‘ട്രാവൽ ടു ടെക്നോളജി’ യാത്രകൾക്ക് തുടക്കം
- അവതരിപ്പിക്കുന്നത് 135-ലധികം പാക്കേജുകൾ
പാലക്കാട്: സ്കൂൾ-കോളേജ് തലങ്ങളിൽ വിദ്യാർഥികൾക്കുള്ള കെഎസ്ആർടിസിയുടെ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള യാത്രാ പദ്ധതിയായ ‘ട്രാവൽ ടു ടെക്നോളജിയുടെ’ ഭാഗമായി പാലക്കാട്ടുനിന്നുള്ള യാത്രകൾക്ക് തുടക്കമായി. കെഎസ്ആർടിസി ബജറ്റ് ടൂറിസംസെൽ ആണ് ട്രാവൽ ടു ടെക്നോളജി യാത്രകൾ നടത്തുന്നത്.

വിദ്യാർഥികൾക്ക് സാങ്കേതിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് വിനോദ വിജ്ഞാന യാത്ര ‘ട്രാവൽ ടു ടെക്നോളജി’ ആരംഭിച്ചത് .വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതൽ അറിയുകയും വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർഥികളിൽ കൂടുതൽ അവബോധം സൃഷ്‌ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
135-ലധികം പാക്കേജുകളാണ് ഒരുക്കിയത്. യാത്രയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ വിളിക്കാം.
പാലക്കാട് ഡിപ്പോ: 9447837985, 8304859018.,ചിറ്റൂർ, വടക്കഞ്ചേരി ഡിപ്പോ: 9495390046,മണ്ണാർക്കാട് ഡിപ്പോ: 9446353081.
