കെഎസ്ഇബിയിൽ ഇന്ന് കൂട്ട വിരമിക്കൽ

കെഎസ്ഇബിയിൽ ഇന്ന് കൂട്ട വിരമിക്കൽ

  • കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ കമ്പിയും തൂണും പൊട്ടിവീണ് ഏറെ നാശമുണ്ടായത് പരിഹരിക്കാൻ ജീവനക്കാർ രാപകൽ പാടുപെടുകയാണ്.

കണ്ണൂർ: ചെറിയ ഇടവേളക്കുശേഷം കെഎസ്ഇബിയിൽ മേയ് 31-ന് കൂട്ട വിരമിക്കൽ. എട്ട് ചീഫ് എൻജിനീയർമാരും 11 ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരും ഉൾപ്പെടെ 1021 ജീവനക്കാർ വിരമിക്കും. പരിചയസമ്പന്നരായ ഫീൽഡ് ജീവനക്കാരുൾപ്പെടെ കൂട്ടത്തോടെയുള്ള വിരമിക്കൽ കെഎസ്ഇബിയുടെ പ്രവർത്തനത്തിന് വെല്ലുവിളിയാകും.
ഏറ്റവുംകൂടുതൽ വിരമിക്കുന്നത് ഓവർസീയർമാരാണ്, 326 പേർ. സബ് എൻജിനീയർ തസ്‌തികയിൽനിന്ന് 152 പേരും വിരമിക്കും. വിരമിക്കുന്ന ജീവനക്കാർ കൂടുതലുള്ള തസ്‌തികതിരിച്ചുള്ള കണക്ക്: അസി. എൻജിനീയർ -95, അസി. എക്സിക്യൂട്ടീവ് എൻജിനീയർ -55, എക്സിക്യൂട്ടീവ് എൻജിനീയർ -30, ലൈൻമാൻ-122, സീനിയർ സൂപ്രണ്ട് -86, സൂപ്രണ്ടിങ് എൻജിനീയർ -152, അക്കൗണ്ട്സ് ഓഫീസർ -16, അസി. അക്കൗണ്ട്സ് ഓഫീസർ -17, മസ്‌ദൂർ -37, ഡ്രൈവർ-ഒമ്പത്.
2022 മുതൽ 2024 വരെ 3480 ജീവനക്കാരാണ് കെഎസ്ഇബിയിൽനിന്ന് വിരമിച്ചത്. ആദ്യമായി കൂട്ടവിരമിക്കൽ നടന്ന 2020-ൽ 718 പേരാണ് പടിയിറങ്ങിയത്.കാലവർഷത്തിൻറെ തുടക്കത്തിൽത്തന്നെ കമ്പിയും തൂണും പൊട്ടിവീണ് ഏറെ നാശമുണ്ടായത് പരിഹരിക്കാൻ ജീവനക്കാർ രാപകൽ പാടുപെടുകയാണ്. ഈ സാഹചര്യത്തിൽ മേയ് അവസാനത്തോടെ ഫീൽഡ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ വിതരണമേഖലയിൽ പ്രശ്‌നങ്ങളുണ്ടാക്കും. സ്ഥാനക്കയറ്റം, പുതിയ നിയമനം, താത്കാലിക നിയമനം തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )