കെഎസ്ടിഎ:എൽഎസ്എസ് & യുഎസ്എസ് മാതൃക പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു

കെഎസ്ടിഎ:എൽഎസ്എസ് & യുഎസ്എസ് മാതൃക പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു

  • പേരാമ്പ്ര ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല പരിപാടി ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര :പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന കെഎസ്ടിഎ സംസ്ഥാന അക്കാദമി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽഎസ്എസ് യുഎസ്എസ് മാതൃക പരീക്ഷ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.

പേരാമ്പ്ര ഗവൺമെന്റ് യുപി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല പരിപാടി ടിപി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.ഷാജിമ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈ:പ്രസിഡണ്ട് പി.എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ എന്നിവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും സബ് ജില്ലാ പ്രസിഡണ്ട് ടി.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സബ്ജില്ലാ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.

ലോക മാതൃകയായി മാറിയ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയായി കെഎസ്ടിഎ അക്കാദമി കൗൺസിലിന്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ മികവ് പദ്ധതിക്ക് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ അടിസ്ഥാനമാക്കി രക്ഷിതാക്കൾക്കുള്ള ക്ലാസുകളും പൊതുവിജ്ഞാന പ്രശ്നോത്തരി തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് ലഘുഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )