
കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
- ജനകീയ വിദ്യാഭ്യാസ സദസ്സ് കൊയിലാണ്ടി നഗരസഭാ കൗൺസിലർ പി.പ്രജിഷ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പന്തലായനി ബ്രാഞ്ച്, പന്തലായനി ലൈബ്രറി &റീഡിങ് റൂമിൽ ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു.ഫെബ്രുവരി 14,15,16 തിയ്യതികളിൽ കോഴിക്കോട് വെച്ചാണ് കെഎസ്ടിഎ സംസ്ഥാന സമ്മേളനം നടക്കുന്നത്.

ജനകീയ വിദ്യാഭ്യാസ സദസ്സ് കൊയിലാണ്ടി നഗരസഭാ കൗൺസിലർ പി.പ്രജിഷ ഉദ്ഘാടനം ചെയ്തു. പാക്സ് പ്രസിഡന്റ് പി. കെ രഘുനാഥ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെഎസ്ടിഎ സബ് ജില്ലാ കമ്മിറ്റി അംഗം ഗണേഷ് കക്കഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ടി. എം സുധാകരൻ മാസ്റ്റർ, പി.സുനിൽ കുമാർ, പി.കെ ഷാജി എന്നിവർ സംസാരിച്ചു.
CATEGORIES News