
കെഎസ്ടിഎ സ്പർശം 2025 ന് തുടക്കമായി
- സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. ഷാജിമയിൽ നിന്നും സഹായ ഉപകരണങ്ങൾ കോഴിക്കോട് ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ്.പി ഏറ്റുവാങ്ങി
കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യപൂർണ്ണമായ അനുബന്ധ പരിപാടികളുടെ ഭാഗമായി സ്പർശം 2025 ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കോഴിക്കോട് ജില്ലാ പുനരധിവാസ കേന്ദ്രമായ മെഡിക്കൽ കോളേജിന് സമീപമുള്ള ശിശു വികാസ് ഭവനിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ. ഷാജിമയിൽ നിന്നും സഹായ ഉപകരണങ്ങൾ കോഴിക്കോട് ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ്.പി ഏറ്റുവാങ്ങി. കൂടാതെ പദ്ധതിയുടെ ഭാഗമായി ചുമരുകളിൽ വർണ്ണചിത്രം ഒരുക്കും. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി സംഗീതം കേൾക്കുന്നതിനുള്ള സൗണ്ട് സിസ്റ്റവും സജ്ജീകരിക്കും.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു . ശിശുക്ഷേമ സമിതി ട്രഷറർ കെ. വിജയൻ, വൈ: പ്രസിഡന്റ് വി. സുന്ദരൻ, ജില്ലകമ്മിറ്റിയംഗം എ. കെ അബ്ദുൾ ഹക്കീം എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ. സജീഷ് നാരായണൻ, സി.സതീശൻ, വി. പി മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും ജില്ലാ ജോ: സെക്രട്ടറി ടി. ഗിരീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.