കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു

  • മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി.

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )