
കെ.എസ്.ആർ.ടി.സിയിൽ സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു
- ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സൗകര്യം
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ രണ്ടുവട്ടം പാതിവഴിയിൽ നിലച്ച സീസൺ ട്രാവൽ കാർഡ് പുതിയ രൂപത്തിൽ വീണ്ടുമെത്തുന്നു. മൊബൈൽ ആപ് വഴി ഇടപാടുകളും ബാലൻസുമടക്കം അറിയാൻ കഴിയുംവിധം കൂടുതൽ ഡിജിറ്റൽ സൗകര്യങ്ങളോടെയാണ് പദ്ധതി.

ആധുനിക സംവിധാനങ്ങളുള്ള പുതിയ ടിക്കറ്റ് മെഷീനുകൾക്ക് അനുയോജ്യമായ വിധത്തിലാണ് കാർഡുകളുടെ രൂപകൽപന. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സൗകര്യം. സീസൺ കാർഡ് പരമാവധി യാത്രക്കാരിൽ എത്തിക്കാനാണ് തീരുമാനം. മുൻകൂട്ടി പണം അക്കൗണ്ടിലെത്തുമെന്നതാണ് സൗകര്യം.ആറ് ജില്ലകളിൽ പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ട്.സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ വിതരണം പൂർത്തിയാകും. എ. കെ. ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ആദ്യം സീസൺ കാർഡ് ഏർപ്പെടുത്തിയത്.
CATEGORIES News