
വേനലവധി; പ്രത്യേക തീവണ്ടിയുമായി റെയിൽവേ
- ഏപ്രിൽ 3 മുതൽ മെയ് 29 വരെ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ്
തിരുവനന്തപുരം :മുംബൈ മലയാളികൾക്ക് ആശ്വാസമായി സമ്മർ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. മുംബൈയിലെ ലോകമാന്യ തിലക് ടെർമിനലിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം (കൊച്ചുവേളി) വരെയാണ് പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്.ഏപ്രിൽ 3 മുതൽ മെയ് 29 വരെ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ്. എല്ലാ വ്യാഴാഴ്‌ചയുമാണ് എൽടിടിയിൽ നിന്ന് വൈകുന്നേരം 4 മണിക്ക് ട്രെയിൻ പുറപ്പെടുക. വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. ശനിയാഴ്ച 4.20ന് തിരുവനന്തപുരം നോർത്തിൽ നിന്ന് ട്രെയിൻ എൽടിടിയിലേക്ക് പുറപ്പെടും.തുടർന്ന് തിങ്കൾ പുലർച്ചെ 12.45ന് എൽടിടിയിലെത്തും. മാർച്ച് 24 മുതൽ റിസർവേഷൻ ആരംഭിക്കുന്നതാണ്.

കേരളത്തിൽ ട്രെയിനുകൾക്ക് നിരവധി സ്റ്റോപ്പുകളുണ്ട്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷോർണൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ 222.കേരളത്തിൽ നിന്ന് മുംബൈയിലേക്ക് മൂന്ന് സ്ഥിരം ട്രെയിനുകളാണ് ഉള്ളത്.നേത്രാവതിയും എൽടിടി വീക്കിലി, സിഎസ്എംടി എക്സ്പ്രസ് എന്നിവയാണവ. അവധിക്കാലത്ത് ഈ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാൻ വളരെയധികം പ്രയാസമുള്ളതുകൊണ്ടാണ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
