കെ.ജെ. ബേബി അന്തരിച്ചു

കെ.ജെ. ബേബി അന്തരിച്ചു

  • ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിൻ്റെ സ്ഥാപകനാണ്

കല്പറ്റ : പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവും കനവ് ഗുരുകുല വിദ്യഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയൽ കെ.ജെ ബേബി(70)യെ മരിച്ച നിലയിൽ കണ്ടെത്തി. കാറ്റാടിക്കവലക്ക് സമീപം വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കളരി പരിശീലന കേന്ദ്ര ത്തിനുള്ളിലാണ് ഇദ്ദേഹത്തെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )