കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

  • 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും

തിരുവനന്തപുരം:സംസ്ഥാനത്തെ കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ച ർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷ പാസാകാതെ ഒട്ടേറെ അധ്യാപകർ ഉണ്ടെന്നാണ് സൂചന. എന്നാൽ ഇതിൻ്റെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ഗവ- എയ്ഡഡ് സ്‌കൂൾ അധ്യാപകർ കെ-ടെറ്റ് പാസായിരിക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ അവകാ ശ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയിലേക്ക് നീങ്ങുന്നത്.

യോഗ്യതയില്ലാതെ നി യമനം നേടിയവർക്കായി അവസാനം കെ-ടെറ്റ് പരീക്ഷ നടത്തിയത് 2023 സെപ്റ്റംബറിലാണ്. 2011 ജൂലൈ 20നുശേഷം പുറപ്പെടുവിച്ച പി.എസ്. സി വിജ്ഞാപനം പ്രകാരം കെ-ടെറ്റ് യോഗ്യതയില്ലാ തെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർ ക്കും 2012 ജൂൺ ഒന്ന് മുതൽ 2019-20 അധ്യയന വർഷം വരെ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിത രായ എയ്ഡഡ് സ്കൂ‌ൾ അധ്യാപകർക്കും യോഗ്യ ത നേടുന്നതിന് 2023ൽ പരീക്ഷ നടത്തിയിരുന്നു.എന്നാൽ, ഇവരിൽ പലരും കെ.കെ-ടെറ്റ് പാസാ യിട്ടില്ലെന്ന് പറയുന്നു. അധ്യാപക നിയമനം ലഭിച്ച് അഞ്ചുവർഷം പൂർത്തിയായവർക്ക് പിന്നീട് പരീ ക്ഷയെഴുതേണ്ടതില്ലെന്ന പ്രചാരണം തെറ്റാണെ ന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )