
കെ.വി. സുധാകരൻ സ്മാരക സാഹിത്യ പുരസ്കാരം ആദിക്ക്
- ആദിയുടെ ‘പെണ്ണപ്പൻ’ എന്ന കവിതാസാമാഹാരത്തിനാണ് പുരസ്കാരം
കോഴിക്കോട്: 2024-ലെ കെ.വി. സുധാകരൻ സ്മാരകസാഹിത്യ പുരസ്കാരം ആദിക്ക് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്‌തിപത്രവുമാണ് അവാർഡ്. ആദിയുടെ ‘പെണ്ണപ്പൻ’ എന്ന കവിതാസാമാഹാരത്തിനാണ് പുരസ്കാരം.ഡോ. പത്മനാഭൻ കാവുമ്പായി, എ.വി. പവിത്രൻ, ഡോ. സന്തോഷ് വള്ളിക്കാട്, എന്നിവരടങ്ങിയ സമിതിയാണ് പുസ്തകം തിരഞ്ഞെടുത്തത്.
പ്രമേയസ്വീകരണത്തിലെ വ്യത്യസ്‌തതയും ഭാഷയുടെയും ബിംബകൽപനകളുടെയും സ്വീകരണത്തിലെ സൂക്ഷ്‌മശ്രദ്ധയും ഭാവുകത്വവും പുതുകവിതയുടെ തിളക്കവും വ്യവസ്ഥാപിത താൽപര്യങ്ങളോട് കവിത നടത്തുന്ന കലഹസ്വഭാവവും പെണ്ണപ്പനിലെ എല്ലാ കവിതകളിലുമുണ്ടെന്ന് പുരസ്കാരസമിതി വിലയിരുത്തി.ഡിസംബറിൽ ഏളയാട് യങ്സ്റ്റേർസ് ക്ലബിൽ നടത്തുന്ന പൊതുസമ്മേളത്തിൽ പുരസ്കാരം സമ്മാനിക്കും.