
കേന്ദ്രത്തിന്റെ പ്രളയ സഹായമെത്തി
- അനുവദിച്ചത് 145.60 കോടി രൂപ
ന്യൂഡൽഹി : കേരളത്തിന് 145.60 കോടി രൂപയുടെ പ്രളയ സഹായം അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേയ്ക്കാണ് കേന്ദ്രവിഹിതം നൽകിയത്. അതേ സമയം ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ തീരുമാനമായിട്ടില്ല.14 സംസ്ഥാനങ്ങൾക്ക് ആകെ 5858.60 കോടി രൂപയാണ് അനുവദിച്ചത്.
ദുരന്ത നിവരാണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. 3000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതേ സമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്രക്ക് 1032 കോടി, അസമിന് 716 കോടി ബിഹാറിന് 655 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം. ഇന്നലെ മറ്റു മൂന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചിരുന്നു
CATEGORIES News