കേന്ദ്രമന്ത്രി സുരേഷ് ഗോപി കോഴിക്കോട്ട്

കേന്ദ്രമന്ത്രി സുരേഷ് ഗോപി കോഴിക്കോട്ട്

  • ഓരോ വ്യക്തിക്കും അവരുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട് -സുരേഷ് ഗോപി

കോഴിക്കോട്: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി.കേന്ദ്രമന്ത്രിയായ ശേഷം കേരളത്തിലെ ആദ്യ ദിനം കോഴിക്കോട്ടേക്കാണ് സുരേഷ് ഗോപി എത്തിയത്.

“സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വോട്ടുകൾ നേടിയാണ് ഞാൻ വിജയിച്ചത്, ഞാൻ ഇന്ത്യയുടെ ടൂറിസം മന്ത്രിയാണ്, കാര്യമായ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു, കേരളത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കും -സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട്ട് എയിംസ് സൗകര്യം വേണമെന്ന എംപി എം.കെ രാഘവന്റെ ആവിശ്യത്തെ ഓരോ വ്യക്തിക്കും അവരുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് മന്ത്രി സുരേഷ് ഗോപി പറഞ്ഞു. 2016ൽ തന്നെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. തളിക്ഷേത്ര ദർശനത്തിന് ശേഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലേക്ക് പോയ മന്ത്രി സുരേഷ് ഗോപി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )