
കേന്ദ്ര പോലീസ് കാൻ്റീനുകളിൽ 50 ശതമാനം ജിഎസ്ടി ഇളവ്
- മിലിട്ടറി കാൻ്റീൻ മാതൃകയിൽ ബില്ലിങ്ങിനായി രാജ്യത്താകമാനം പുതിയ സോഫ്റ്റ്‌വേർ കൊണ്ടുവരും
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ (സെൻട്രൽ പോലീസ് ക്യാൻ്റീൻ) സാധനങ്ങൾക്ക് ഏപ്രിൽ മുതൽ 50 ശതമാനം ജിഎസ്ടി ഇളവ്. സേനാംഗങ്ങൾക്കും ആശ്രിതർക്കും സാധനങ്ങൾ വാങ്ങുന്നതിന് കർശന നിയന്ത്രണങ്ങളുമുണ്ട്.
സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി(സിഎസി)യുടെയും സെൻട്രൽ പർച്ചേസ് കമ്മിറ്റിയുടെയും യോഗത്തിലാണ് തീരുമാനം. മാർച്ച് 28-ന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദേശങ്ങളുള്ളത്. ഇതോടെ സിപിസി, സിഎസി ആനുകൂല്യങ്ങൾ ലഭിക്കുന്ന സംസ്ഥാനത്തെ പോലീസ് കാൻ്റിനുകൾക്കും ബാധകമാണ്.
സംസ്ഥാനത്ത് 17 പോലീസ് കാൻ്റിനുകളിലായി സർവീസിലുള്ള 56,000 പോലീ സുകാരാണ് ഉപഭോക്താക്കളായുള്ളത്. ഫയർഫോഴ്സ്, ജയിൽ വകുപ്പ് പോലുള്ള വിഭാഗങ്ങളിലുള്ളവർക്ക് സിപിസി സാധനങ്ങൾ വാങ്ങാൻ കഴി യില്ല.
അതേ സമയം CPC സെൻട്രൽ പോലീസ് കാൻ്റീനുകൾക്ക് ജിഎസ്ടി ആനുകൂല്യങ്ങൾ ലഭിക്കില്ല. കാർഡുടമകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. മിലിട്ടറി കാൻ്റീൻ മാതൃകയിൽ ബില്ലിങ്ങിനായി രാജ്യത്താകമാനം പുതിയ സോഫ്റ്റ്‌വേർ കൊണ്ടുവരും. കണ്ണൂരിൽ ഒരു പോലീസുദ്യോഗസ്ഥൻ സ്വന്തം കടയിലേക്ക് കാൻ്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങി വിറ്റത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 40 കുപ്പി ഹോർലിക്സാണ് ഈ ഉദ്യോഗസ്ഥൻ ഒരുമാസം വാങ്ങിയിരുന്നത്. നിലവിൽ ഒരുമാസം ഒരുലക്ഷം രൂപയുടെ സാധനങ്ങൾ ഒരാൾക്ക് വാങ്ങാമായിരുന്നു.
ഏപ്രിൽ ഒന്നുമുതൽ ഓഫീസർ റാങ്കിലുള്ളവർക്ക് ഒരുമാസം 11,000 രൂപയുടെയും സബോർഡിനേറ്റ് ഓഫീസർമാർക്ക് 9,000 രൂപയുടെയും താഴ്ന്ന റാങ്കിലുള്ളവർക്ക് 8000 രൂപയുടെയും സാധനങ്ങൾ വാങ്ങാം. 1200 രൂപയ്ക്കു മുകളിൽ വിലയുള്ള സാധനങ്ങൾ (ഗൃഹോപകരണങ്ങൾ പോലുള്ളവ) ഒരു വർഷം ഒരുലക്ഷം രൂപയ്ക്കുമാത്രമേ വാങ്ങാൻ സാധിക്കൂ. നിലവിൽ പത്തുലക്ഷം രൂപയ്ക്കുവരെ സാധനങ്ങൾ വാങ്ങാമായിരുന്നു. കാൻ്റീനിൽ സാധനം വാങ്ങാനെത്തുന്നവരുടെ വിവരം, ബിൽനമ്പർ, പർച്ചേയ്‌സ് പരിധി കഴിഞ്ഞോ എന്നുള്ള കാര്യങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
പുതിയ രീതിയിലുള്ള കാന്റീൻ തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്താനും തീരുമാനമായി. ബാങ്ക് പാസ്ബുക്ക് മാതൃകയിലുള്ള പർച്ചേയ്‌സ് ബുക്ക് ഏർപ്പെടുത്തും.
മാർച്ച് 28-ന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിർദേശങ്ങളുള്ളത്. ഇതോടെ സിപിസി, സിഎസി ആനുകൂല്യങ്ങൾ ലഭിക്കുന്ന സംസ്ഥാനത്തെ
കേരളത്തിലെ പോലീസ് കാൻ്റിനുകൾക്കും ഇത് ബാധകമാവും.