കേന്ദ്ര ബജറ്റ് ; എയിംസിൽ                       കണ്ണ്നട്ട്  കേരളം

കേന്ദ്ര ബജറ്റ് ; എയിംസിൽ കണ്ണ്നട്ട് കേരളം

  • ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റാണ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. പതിവുപോലെ കേരളം തഴയപ്പെടുമോ എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. തൃശൂരിൽ അക്കൗണ്ട് തുറന്ന സാഹചര്യത്തിൽ പതിവ് അവഗണന ഉണ്ടാവില്ല എന്ന നിരീക്ഷണവും ഉണ്ട്.

വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്‌ഥാനം നൽകിയത്. എയിംസ് ഇത്തവണ കിട്ടുമെന്നും വലിയ പ്രതീക്ഷയും മുന്നിലുണ്ട് . എയിംസിന്റെ ക്രെഡിറ്റിനു വേണ്ടി കേരളത്തിൽ നേതാക്കൾ ഇപ്പോഴേ തയാറായിട്ടുണ്ട്. എയിംസ് കിട്ടിയാൽ തന്നെ ഏത് ജില്ലയിലാകും എന്നതും ചർച്ചയാണ്.

സാമ്പത്തിക സർവേ റിപ്പോർട്ട്‌ ഇന്ന് സഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കും. ആഗസ്‌ത്‌ 12 വരെയാണ്‌ സമ്മേളനം നടക്കുക . നിരവധി വിവാദങ്ങൾക്കിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത് എന്നതും ശ്രദ്ധേയമാണ്.

ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷപാർട്ടികളുടെ സഹകരണം കേന്ദ്രസർക്കാർ അഭ്യർഥിച്ചിരുന്നു. നടപടികളുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവിശ്യം. കർവാർ യാത്ര, നീറ്റ് ചോദ്യപേപ്പർ ചോർച്ച, കശ്‌മീർ, മണിപ്പുർ, അഗ്നിപഥ്‌, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )