കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനിയാകാം

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനിയാകാം

  • ഒരു വർഷ പരിശീലനത്തിന് ശേഷം നിയമനം

ന്നര ലക്ഷം രൂപ സ്റ്റൈപെൻഡോടെ ഒരു വർഷ പരിശീലനത്തിന് ശേഷം 60,000- 1,80,000 ശമ്പളനിരക്കിൽ നിയമനം. കേന്ദ്ര സർക്കാർ സ്‌ഥാപനത്തിലാണ് ജോലി ലഭിക്കുക. കൊൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയുടെ 640 ഒഴിവിലാണ് ഈ അവസരം.ഗേറ്റ് 2024 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 29 മുതൽ നവംബർ 28 വരെ.വിഭാഗം, ഒഴിവ്, യോഗ്യത:മൈനിങ് (263), മെക്കാനിക്കൽ (104), ഇലക്ട്രിക്കൽ (102), സിവിൽ (91): 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം.സിസ്റ്റ‌ം (41): 60% മാർക്കോടെ കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ബിഎസി (എൻജി.) അല്ലെങ്കിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദത്തോടൊപ്പം എംസിഎയും.ഇ ആൻഡ് ടി (39): 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ബിഎസി (എൻജി.)പ്രായപരിധി: 30. അർഹർക്കു മാർക്കിലും പ്രായത്തിലും ഇളവ്.

ശമ്പളം: പരിശീലന സമയത്ത് 50,000-1,60,000 ល സ്റ്റെപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000-1,80,000 ശമ്പളനിരക്കിൽ നിയമനം.
വെബ്സൈറ്റ് :www.coalindia.in

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )