
കേരളത്തിന് ഇന്ന് പിറന്നാൾ; ഏവർക്കും കേരളപ്പിറവി ആശംസകൾ
- കേരം തിങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകളാണുള്ളത്
മലയാള നാടിന് ഇന്ന് പിറന്നാൾ, ഇന്ന് നവംബർ ഒന്ന് കേരളപ്പിറവി ദിനം. തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ മലയാള നാടായ കേരള സംസ്ഥാനം രൂപീകരിച്ചത്. കേരം തിങ്ങുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകളാണുള്ളത്. കേരളം എന്ന പേര് വന്നതിന് പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒഒന്നാമത്തെ ഐതിഹ്യം. തെങ്ങുകൾ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും മായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.

ഇന്ത്യാ മഹാരാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു വന്നു . ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷങ്ങൾക്കപ്പുറം ശേഷം 1949ൽ തിരു-കൊച്ചി സംസ്ഥാനം രൂപമായി . പക്ഷേ മലബാർ അപ്പോഴും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വരികയായിരുന്നു. രാജ്യത്തിന്റെ യശസ് ഉയർത്തി പല മേഖലകളിലും തിളങ്ങി നിൽക്കുന്ന സംസ്ഥാനമാണിന്ന് കേരളം.