കേരളത്തിലൂടെ ഓടുന്ന                                       12 ട്രെയിനുകൾറദ്ദാക്കി

കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾറദ്ദാക്കി

  • വിജയവാഡ-കാസിപ്പേട്ട്-ബൽഹാർഷാ സെക്ഷനിലെ നോൺ-ഇൻ്റലോക്ക്, ഇന്റർലോക്ക് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകൾ റദ്ദാക്കിയതായി സൗത്ത് സെൻട്രൽ റെയിൽവേ. വിജയവാഡ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. യാത്രക്കാരെ ബാധിക്കുന്ന ഒട്ടേറെ സർവീസുകൾ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനനുസരിച്ച് ആളുകൾ യാത്ര ആസൂത്രണം ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബർ 6 വരെയാണ് വിവിധ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം ഉളളത്. സെക്കന്തരാബാദ് ഡിവിഷനിലെ വിജയവാഡ-കാസിപ്പേട്ട്-ബൽഹാർഷാ സെക്ഷനിലെ നോൺ-ഇൻ്റലോക്ക്, ഇന്റർലോക്ക് ജോലികൾ പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകൾ:

ട്രെയിൻ നമ്പർ: 12511: ഗോരഖ്പൂർ – കൊച്ചുവേളി രപ്‌തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 3, 4 തീയതികളിൽ ഉളളത്.

ട്രെയിൻ നമ്പർ: 12512: കൊച്ചുവേളി – ഗോരഖ്പൂർ രപ്‌തിസാഗർ എക്സ്പ്രസ്, ഒക്ടോബർ 1, 2, 6 തീയതികളിൽ ഉളളത്

ട്രെയിൻ നമ്പർ: 12521: ബറൗണി- എറണാകുളം രപ്‌തിസാഗർ എക്സ്പ്രസ്, സെപ്റ്റംബർ 30 ന് രാത്രി 10:50 ന് പുറപ്പെടുന്ന ട്രെയിൻ

ട്രെയിൻ നമ്പർ: 12522: എറണാകുളം – ബറൗണി രപതിസാഗർ എക്‌സ്പ്രസ്, ഒക്ടോബർ 4 നുളളത്

ട്രെയിൻ നമ്പർ: 12643: തിരുവനന്തപുരം – ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 02:15 ന് പുറപ്പെടുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )