
കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചു: സാറ ജോസഫ്
- പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ എൻ.ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ്
കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചുപോയെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറ ജോസഫ്. കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടക്കുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ എൻ.ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ്.
താൻ പഠിച്ചതോ തൻ്റെ പിതാവ് തന്നോട് പറഞ്ഞതോ താൻ വായിച്ച് മനസിലാക്കിയതോ ആയ കമ്യൂണിസമല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും അവർ പറഞ്ഞു. അനീതി നടപ്പിലാക്കാൻ വേണ്ടി സ്വയം വിഴുങ്ങുന്ന അവസ്ഥായാണ് ഇപ്പോഴുള്ളതെന്നും അവർ പറഞ്ഞു.