കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

  • ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ന്യൂഡൽഹി : കേരളത്തിലെ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു. എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്മൂലം.ബിഎൽഒമാരുടെ മരണം ജോലിഭാരം കൊണ്ടല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി കോടതിയിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കും. സർക്കാരിന് പുറമേ കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐഎം, സിപിഐ, ചാണ്ടി ഉമ്മൻ തുടങ്ങിയവരാണ് കേരളത്തിലെ എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )