
കേരളവിഷൻ സ്റ്റാഫ് ധനേഷും കുടുംബവും വാഹനാപകടത്തിൽ മരിച്ചു
- ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്ന് അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു
സുൽത്താൻ ബത്തേരി: കേരളവിഷൻ സ്റ്റാഫ് ധനേഷ് മോഹനും കുടുംബവും ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശിയായ ധനേഷ് മോഹനെക്കൂടാതെ, ഭാര്യ അഞ്ജു, ഇവരുടെ രണ്ടു വയസ്സുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്.
ദീർഘകാലമായി എറണാകുളത്ത് കേരള വിഷൻറെ ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത് വരികയാണ് ധനേഷ്.
ധനേഷും കുടുംബവും സഞ്ചരിച്ച ബൈക്കിൽ പിന്നിൽ നിന്ന് അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു.
ടിപ്പർ ലോറി ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
CATEGORIES News