
കേരളാ സർക്കാറിന്റെ സി-ആപ്റ്റിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്കിങ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ അംഗീകൃത തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം
തിരുവനന്തപുരം :കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ (സി-ആപ്റ്റ്. തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്കിങ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ അംഗീകൃത തൊഴി ലധിഷ്‌ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.

പട്ടികജാതി/ വർഗ/മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. കോഴ്സ് കാലയളവിൽ സ്റ്റൈപ്പൻ് ലഭിക്കും. ഒബിസി/എസ്ഇബിസി/ മുന്നാക്ക വിഭാഗങ്ങ ളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വി ധേയമായി ഫീസ് സൗജന്യമായിരിക്കും.അപേക്ഷകർ സി-ആപ്റ്റിൻ്റെ തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിലെ സിറ്റി സെന്ററിൽ ഹാജരാകണം. ഫോൺ: 0471 2474720, 2467728.
