കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

  • കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

കോട്ടയം:കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങവേ
ഇന്ന് പുലർച്ചെ 3.30ന് തെങ്കാശിയിൽ എത്തിയപ്പോഴാണ് ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരളകോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്.

കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്. കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയാണ് പ്രിൻസ്. പാർട്ടിയിലും പൊതുപ്രവർത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിൻസ് ഏവർക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )