
കേരള നിയമസഭതിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് മെയ് നാലിന് വോട്ടെണ്ണൽ
- കേരളം, തമിഴ്നാട്, പുതുച്ചേരി അസം,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയ്യതിയാണ് പ്രഖ്യാപിച്ചത്
ന്യൂഡൽഹി:കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ . കേരളം, തമിഴ്നാട്, പുതുച്ചേരി അസം,പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയ്യതിയാണ് പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കമ്മിഷൻ സന്ദർശനം നടത്തിയെന്നും, മുന്നൊരുക്കങ്ങൾ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.

സന്ദർശനവേളയിൽ എല്ലാ രാഷ്ട്രീയപാർട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്പിമാർ, ഐജിമാർ, ഡിഐജിമാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CATEGORIES News
