കേരള പാഠവലിയിൽ സോമൻ കടലൂരിന്റെ ചിത്രങ്ങളും

കേരള പാഠവലിയിൽ സോമൻ കടലൂരിന്റെ ചിത്രങ്ങളും

  • ഏഴാം ക്ലാസിലേയും ഒമ്പതാം ക്ലാസിലെയും മലയാളം പാഠപുസ്തകങ്ങളിലാണ് ചിത്രങ്ങളുള്ളത്

കോഴിക്കോട്: കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളിൽ താൻ വരച്ച കവർച്ചിത്രങ്ങളാൽ പുറത്തിറങ്ങിയിരിക്കുന്നതിൻ്റെ സന്തോഷത്തിലാണ് എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ. ഏഴാം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും മലയാളം പാഠപുസ്തകങ്ങളിലാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുള്ളത്.

ഒമ്പതാംക്ലാസിലെ കേരള പാഠാവലിയിലും അടിസ്ഥാന പാഠാവലിയിലും കെ.ജി. ശങ്കര പിള്ളയുടെ ‘അഭിമുഖം’ എന്ന കവിതയ്ക്കും എം.കെ.” സാനുവിന്റെ ‘പാത്തുമ്മയുടെ ആട് – ഒരു സത്യമായകഥ’ എന്ന ലേഖനത്തിനും ഇടശ്ശേരിയുടെ ‘പുളിമാവ് വെട്ടി’ എന്ന കവിതയ്ക്കും കെ.പി. രാമനുണ്ണിയുടെ ‘അച്ചുതമ്മാമ’ എന്ന കഥയ്ക്കും വി ജയലക്ഷ്മിയുടെ ‘വംശം’ എന്ന കവിതയ്ക്കുമാണ് സോമൻ കടലൂർ ചിത്രഭംഗി പകർന്നത്. വടകര പുതുപ്പണം ഗവ ജെഎൻഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനാണ് സോമൻ കടലൂർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )