
കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്റ്റേഡിയം
- കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കോർപ്പറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കോഴിക്കോട്ടെത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. അവസാനഘട്ട ചർച്ച ബ്ലാസ്‌റ്റേഴ്സ് മാനേജ്മെന്റും കേരള ഫുട്ബോൾ അസോസിയേഷനും തമ്മിൽ നടന്നു. കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സ് കളിക്കുമെന്ന് കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ പറഞ്ഞു.

കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ഒപ്പുവെക്കേണ്ടത്. അതിന്റെ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്നാണ് കെഎഫ്എ അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ കോർപ്പറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും അനുകൂല പ്രതികരണമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.
CATEGORIES News
TAGS keralablasters
