ശബരിമല സ്വർണ്ണക്കൊള്ള: സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടെന്ന് എം വി ഗോവിന്ദൻ

ശബരിമല സ്വർണ്ണക്കൊള്ള: സിപിഎമ്മിന് അന്നും ഇന്നും ഒരേ നിലപാടെന്ന് എം വി ഗോവിന്ദൻ

  • ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും നടക്കട്ടേയെന്നും ശബരിമല വിഷയത്തിൽ ജനങ്ങൾക്ക് തെറ്റിധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

20 വർഷം മുമ്പുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് കോടതി നിർദേശിക്കുന്നത്. അന്വേഷണത്തിൽ സിപിഐഎമ്മിന് ഭയമില്ല എന്നും, തന്ത്രി അറസ്റ്റിലായതോടെ ബിജെപിയുടെ ആവേശം കുറഞ്ഞുവെന്നും, കോൺഗ്രസും ചിത്രത്തിലുണ്ടല്ലോയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )