
കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന തല അവാർഡ് നൈറ്റ് മാർച്ച് 24 ന്
- അവാർഡ് പ്രഖ്യാപനം മാർച്ച് പത്തിന് നടക്കും
കോഴിക്കോട്:മാപ്പിള കലകളെയും ശാസ്ത്രീയ കലകളെയും നാടൻ കലകളേയും ഒരേ പോലെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുന്ന ആൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ 34ാം വാർഷികവും സംസ്ഥാനതല അവാർഡ് നൈറ്റും മാർച്ച് 24 ന് ചൊവ്വാഴ്ച കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കും. ഫെബ്രവരി 12 ന് നടത്താൻ നേരത്തേ നിശ്ചയിച്ച അവാർഡ് നൈറ്റ് അഖിലേന്ത്യാ പൊതു പണിമുടക്കിനെ തുടർന്നാണ് മാർച്ച് 24നേക്ക് മാറ്റിയത്. അവാർഡ് പ്രഖ്യാപനം മാർച്ച് പത്തിന് നടക്കും. മാപ്പിളപ്പാട്ട് രംഗത്ത് മഹാകവി മോയിൻ കുട്ടി വൈദ്യർ അവാർഡ്, സിനിമാ ഗാനരംഗത്ത് എം എസ് ബാബുരാജ് അവാർഡ്, ഗാന രചന രംഗത്ത് പി ഭാസ്കരൻ മാഷ് അവാർഡ്, അഭിനയം, കല, നൃത്ത രംഗത്ത് നടി മോണി അവാർഡ്, സാമൂഹ്യ സാംസ്കാരിക ബിസിനസ്സ രംഗത്ത് എ പി ജെ അബ്ദുൽ കലാം അവാർഡ് എന്നീ അവാർഡുകളാണ് വർഷങ്ങളായി നൽകി വരുന്നതെന്നും, ഈ വർഷം യു എ ഖാദറിന്റെ നാമധേയത്തിൽ സാഹിത്യ രംഗത്ത് പുതിയ ഒരു അവാർഡു കൂടി ഏർപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി പി എ ഹംസ ചെയർമായനും നെല്ലിയോട്ട് ബഷീർ ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ പി എം ഹനീഫ്,ജനറൽ സെക്രട്ടറി നെല്ലിയോട്ട് ബഷീർ, വർക്കിങ്ങ് പ്രസിഡന്റ് എം കെ എ കോയ ട്രഷറർ ടി എം സലിം, സംസ്ഥാന വുമൻസ് ഫോറം ജനറൽ സെക്രട്ടറി റഹിയാന ബീഗം,മുരളി കോട്ടക്കൽ,പക്കർ പന്നൂർ, ബാപ്പു വെള്ളിപറമ്പ്, സലാം ഫോക്കസ്, കാനേഷ് പൂനൂർ എന്നിവർ പങ്കെടുത്തു.
