
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനു ഇന്ന് തുടക്കം
- ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്:കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിനു ഇന്ന് തുടക്കം. ജനുവരി 23 മുതൽ 26വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവൽ നടക്കുക . ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നൊബേൽ സാഹിത്യ ജേതാക്കളായ ഡോ. വെങ്കി രാമകൃഷ്‌ണനും എസ്തർ ഡുഫ്ലോയും ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്‌മാൻ, ഗൌസ്, സോഫിമ ക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാന ജേതാക്കളും അടക്കം 15 രാജ്യ ങ്ങളിൽ നിന്നായി 500ഓളം പ്രഭാഷകർ പങ്കെടുക്കും.

കെഎൽഎഫിലെ അതിഥി രാജ്യമായ ഫ്രാൻസിൽ നിന്ന് ഫിലിപ്പ് ക്ലോഡൽ, പിയറി സിങ്കാരവെലു, ജോഹന്ന ഗുസ്‌താവ്‌സൺ, സെയ്ന അബിറാച്ചെ ഡ് തുടങ്ങിയവരാണ് എത്തുന്നത്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, നടൻ നസറുദ്ദീൻ ഷാ, നടി ഹുമ ഖുറേഷി, വയലിൻ മാന്ത്രികൻ എൽ. സുബ്രഹ്മ ണ്യം, പുല്ലാങ്കുഴൽ വിദഗ്‌ധൻ ഹരിപ്രസാദ് ചൗരസ്യ, ഇറാ മുഖോട്ടി, മനു എസ്. പിള്ള, അമിത് ചൗധരി, എബ്രഹാം വർഗീസ് തുടങ്ങിയ പ്രശസ്‌ത ഇന്ത്യക്കാരും പങ്കെടുക്കും. കെഎൽഎഫ് ബുക്ക് ഓഫ് ദി ഇയർ അവാർഡിന് ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടക്കം കുറിക്കും.വിജയികളെ 25ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ പ്രഖ്യാപിക്കും.