
കേരള വനിത ലീഗ് നാളെ ആരംഭിക്കും
- തത്സമയ സംപ്രേഷണം സ്കോർലൈൻ സ്പോർട്സ് എന്ന യൂട്യൂബ് ചാനലിൽ നടക്കും
കൊച്ചി: കേരള ഫുട്ബാൾ കലണ്ടറി ലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗിന്റെ (കെ.ഡബ്ല്യു.എ ൽ) ആറാം പതിപ്പ് നാളെ ആരംഭിക്കു മെന്ന് സംഘാടകർ വാർത്തസമ്മേളനത്തി ൽ അറിയിച്ചു. മാർച്ച് ഒന്നുവരെ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഗോകുലം കേരള എഫ്.സിയാണ് നിലവിലെ ചാമ്പ്യൻമാർ.

ഗോകുലം കേരള എഫ്.സി, ലോർഡ്സ് എഫ്.എ, കേരള യുനൈറ്റഡ് എഫ്.സി, സിറ്റി ക്ലബ് ചാലക്കുടി, അളഗപ്പ എഫ്.സി, സെൻറ് ജോസഫ്‌സ് കോളജ് ദേ വഗിരി എന്നീ ആറു ടീമുകളാണ് കിരീടത്തി നായി മാറ്റുരക്കുന്നത്.ആകെ 30 മത്സരങ്ങളുണ്ടാകുന്ന ടൂർണ മെൻറിന്റെ തത്സമയ സംപ്രേഷണം സ്കോർലൈൻ സ്പോർട്സ് എന്ന യൂട്യൂബ് ചാനലിലുണ്ടാകും. ആദ്യമത്സരം കേര ള യുനൈറ്റഡ് എഫ്.സിയും ലോർഡ്സ് എഫ്.എയും തമ്മിൽ നാളെ രാവിലെ 8.30ന് നടക്കും. ഈ ലീഗിലെ ചാമ്പ്യൻമാർക്ക് ഇന്ത്യൻ വനിത ലീഗിന്റെ രണ്ടാം ഡിവി ഷനിൽ കേരളത്തെ പ്രതിനിധീകരിയ്ക്കും.