
കേരള സീനിയർ സിറ്റിസൺസ് ഫോറം നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു
- പ്രസിഡന്റ് എൻ. കെ. പ്രഭാക്കാരന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പുഷ്പരാജ് സ്വാഗതം പറഞ്ഞു
കൊയിലാണ്ടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു. പ്രസിഡന്റ് എൻ. കെ. പ്രഭാക്കാരന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പുഷ്പരാജ് സ്വാഗതം പറഞ്ഞു.
ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും തുടർന്ന് ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ട് യൂണിറ്റ് വൈസ് പ്രസിഡന്റ് സുകുമാരൻ മാസ്റ്റർ, സ്റ്റേറ്റ് കൗൺസിലർ ഇ.അശോകൻ, ഇ.ചന്ദ്രൻ,രാഘവൻ മാസ്റ്റർ, ദാമോദരൻ നായർ, ദാസൂട്ടി എന്നിവർ സംസാരിച്ചു. ട്രഷറർ പ്രേമസുധ നന്ദി രേഖപ്പെടുത്തി.
CATEGORIES News
