
‘കേരള സ്‌റ്റോറി’ സംപ്രേഷണത്തിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
- അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കും
തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ താഴ്ത്തികെട്ടുന്ന നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാർ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. ‘കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണകൂടം നടപ്പാക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായി ലംഘനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.