കേരള സർക്കാരിന്റെ ഫ്രീ റിക്രൂട്ട്മെന്റ് വഴി ഓസ്ട്രേലിയയിൽ ജോലി നേടാം

കേരള സർക്കാരിന്റെ ഫ്രീ റിക്രൂട്ട്മെന്റ് വഴി ഓസ്ട്രേലിയയിൽ ജോലി നേടാം

  • നഴ്സിങ്ങിൽ ബിരുദം,എഎച്ച്പിആർ യോഗ്യത എന്നിവ ഉണ്ടായിരിക്കണം

കേരള സർക്കാർ സ്ഥാപനമായ ഒഡാപെകിന് കീഴിൽ ഇത്തവണ ഓസ്ട്രേലിയയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഓസ്ട്രേലിയയിലെ പ്രശസ്‌തമായ റെസിഡൻഷ്യൽ ഏജ്‌ഡ് കെയർ പ്രൊവൈഡർമാരുടെ ഒഴിവിലേക്കാണ് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നത്. നഴ്സിങ്ങിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എഎച്ച്പിആർ യോഗ്യത ഉണ്ടായിരിക്കണം.

യോഗ്യത:നഴ്സിങ്ങിൽ ബിരുദം,എഎച്ച്പിആർ യോഗ്യത ഉണ്ടായിരിക്കണം.
ഐഇഎൽടിഎസിൽ (അക്കാദമിക് മൊഡ്യൂൾ) ഏറ്റവും കുറഞ്ഞ മൊത്തത്തിലുള്ള സ്കോർ 7 ഉം ഓരോ വിഷയത്തിലും കുറഞ്ഞത് 7 സ്കോറും ഉണ്ടായിരിക്കണം.നാല് വിഷയങ്ങളിൽ (കേൾക്കൽ, വായന, എഴുത്ത്, സംസാരിക്കൽ) ഓരോന്നിലും ഏറ്റവും കുറഞ്ഞത് ബി സ്കോറുള്ള ഒഇടി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവന്നതാണ്.
വയോജന പരിചരണത്തിൽ
രജിസ്ട്രേഷന് ശേഷമുള്ള പ്രവർത്തി പരിചയം അത്യാവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം ലഭിക്കും.പ്രതിവർഷം 75000 മുതൽ 90000 വരെ ഓസ്ട്രേലിയൻ ഡോളർ (41.84 ലക്ഷം മുതൽ 50.21 ലക്ഷം വരെ). ഓവർ ടൈം, വാരാന്ത്യം, പൊതു അവധി ദിനത്തിലെ ജോലി എന്നിവയ്ക്ക് വേതനവും ലഭിക്കും. സാധാരണ ശമ്പളത്തേക്കാൾ 80% അധികമായിരിക്കും ഇത്.വർഷത്തിൽ നാല് ആഴ്ച്ച അവധി ലഭിക്കും. 12 ആഴ്ച്ച ശമ്പളത്തോടെയുള്ള രക്ഷാകർതൃഅവധി, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സൗജന്യ ആരോഗ്യ ഇൻഷുറൻസ്, 2 മാസം വരെ സൗജന്യ താമസം, തിരിച്ച് കിട്ടുന്ന വിമാന യാത്ര നിരക്ക് എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടും.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് നിങ്ങളുടെ സിവി, AHPRA രജിസ്ട്രേഷൻ തെളിവുകൾ, IELTS/OET/PTE/TOEFL recruit@odepc.in എന്ന ഇ-മെയിലിലേക്ക് ജൂലൈ 10 നോ അതിനുമുമ്പോ ‘ AHPRA NURSE TO AUSTRALIA’ എന്ന സബ്ജക്ട് ലൈൻ സഹിതം അയക്കുക. കൂടുതൽ യോഗ്യതയെക്കുറിച്ചും മറ്റും അറിയാൻ ഒഡാപെക് വെബ്സൈറ്റ് സന്ദർശിക്കുക.

വിജ്ഞാപനം:
https://odepc.kerala.gov.in/jobs/free- recruitment-of-nurses-to-australia/

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )