
കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് സംഗീതരത്ന പുരസ്കാരം
- കോഴിക്കോട് ടൗൺഹാളിൽ വെച്ച് ജൂലായ് 14-ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മേയർ എം. ബീനാ ഫിലിപ്പ് പുരസ്ക്കാരം നൽകും
കോഴിക്കോട് :ഭാരത് സംഗീത് സഭയുടെ (ബി.എസ്.എസ്.) സംഗീതരത്ന പുരസ്കാരത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരി അർഹനായി. മലയാള സംഗീതത്തിന് കൈതപ്രം നൽകിയ സംഭാവനകളാണ് പുരസ്ക്കാരത്തിന് അർഹനാക്കിയത്. കോഴിക്കോട് ടൗൺഹാളിൽ വെച്ച് ജൂലായ് 14-ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മേയർ എം. ബീനാ ഫിലിപ്പ് പുരസ്ക്കാരം നൽകും.
25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ബി.എസ്.എസ്. പ്രസിഡന്റ് ഇന്ദു ശശിധരൻ, സെക്രട്ടറി രതീഷ് എന്നിവർ അറിയിച്ചു.
CATEGORIES News