കൈപിടിച്ചുയർത്തുന്ന മനുഷ്യരാണ് എഴുത്തുകാർ; വി.ഡി.സതീശൻ

കൈപിടിച്ചുയർത്തുന്ന മനുഷ്യരാണ് എഴുത്തുകാർ; വി.ഡി.സതീശൻ

  • പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു

കോഴിക്കോട്: രണ്ട് ദിവസങ്ങളായി കോഴിക്കോട് മലബാർ പാലസിൽ നടന്നുവന്നിരുന്ന പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ സമാപിച്ചു. എഴുത്തുകാരനായ കെ.പി.രാമനുണ്ണി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്‌തു. ഡോ. എൻ.ഇ. അനിത സമാപന സ്വാഗതം പറഞ്ഞു.

സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് എൻ.ഇ.ബാലകൃഷ്ണമാരാരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. പിന്തിരിഞ്ഞോടാൻ ശ്രമിക്കുമ്പോൾ നമ്മെ കൈപിടിച്ചു ഉയർത്തുന്ന മനുഷ്യരാണ് എഴുത്തുകാർ. താനുൾപ്പെടെയുള്ളവരെ എഴുത്തുകൾ വളരെയധികം സ്വാധീനിക്കുന്നുവെന്നാണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )