
കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികളിലായി 54 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ട് ഓപ്പറേഷൻ ട്രെയിനി, ഫ്ലീറ്റ് മാനേജർ മെയിന്റനൻസ്, മാനേജർ ഫിനാൻസ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കൺസൾട്ടന്റ്- സിവിൽ എന്നീ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർക്ക് നവംബർ 20 വരെ ഔദ്യോഗിക വെബ്സൈറ്റുകളായ www.kmrl.co.in അല്ലെങ്കിൽ www.watermetro.co.in വഴി അപേക്ഷിക്കാം.
CATEGORIES News
