സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

  • ഗ്രാമിന് 210 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. പവന് 1,680 രൂപയും ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 210 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. പവന് 1,680 രൂപയും ഉയർന്നു. ഇതുപ്രകാരം ഗ്രാമിൻ്റെ വില 11,715 രൂപയായും പവന്റേത് 93,720 രൂപയായും ഉയർന്നു. ഈ മാസത്തെ റെക്കോഡ് നിരക്കിലേക്കും സ്വർണവില ഇന്നെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 170 കൂടി. 77080 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില. 14 കാരറ്റ് സ്വർണത്തിനും വില വർധനയുണ്ടായിട്ടുണ്ട്. 135 രൂപയാണ് ഉയർന്നത്. 7505 രൂപയാണ് 14 കാരറ്റ് സ്വർണത്തിന്റെറെ വില. 14 കാരറ്റ് സ്വർണത്തിൻ്റെ വില 60040 രൂപയായാണ് ഉയർന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )