
കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ടം ചുമതല
തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തീരൂർ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശന്റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനം.

അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്‌പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ടം ചുമതലയുള്ളത് .