
കൊടുവള്ളിയിലെ സ്വർണ്ണ കവർച്ചാകേസ്; അഞ്ചുപേർ പിടിയിൽ
- 1.3 കിലോ സ്വർണവും കണ്ടെടുത്തു
കൊടുവള്ളി: ജ്വല്ലറി ഉടമയിൽനിന്ന് രണ്ട് കിലോ സ്വർണം കവർന്ന കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. പ്രതികളെ തൃശ്ശൂർ പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.പ്രതികളിൽനിന്ന് 1.3 കിലോ സ്വർണം കണ്ടെടുത്തു.
ബുധനാഴ്‌ച രാത്രി പത്തു മണിയോടെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മുത്തമ്പലത്തുവെച്ചായിരുന്നു കവർച്ച നടന്നത്. കടയടച്ച് വീട്ടിൽ പോകുകയായിരുന്ന മുത്തമ്പലം കാവിൽ ബൈജുവിൽനിന്ന് കാറിലെത്തിയ സംഘം സ്വർണം കവർന്നെടുക്കുകയായിരുന്നു . സ്‌കൂട്ടറിൽ സഞ്ചരിച്ച ബൈജുവിനെ കാറിൽ വന്ന സംഘം ഇടിച്ചിട്ടതിനുശേഷം മൂന്നുപേർ കാറിൽ നിന്ന് ഇറങ്ങി സ്‌കൂട്ടറിൽ വെച്ചിരുന്ന ബാഗെടുത്ത് കടന്നുകളയുകയായിരുന്നു.

സംഘം പോവാനൊരുങ്ങുന്നതിനിടെ ബാഗ് പിടിച്ചുവാങ്ങാൻ ശ്രമം നടത്തിയെങ്കിലും ബൈജുവിനെ തള്ളിയിട്ട് സംഘം കടന്നുകളഞ്ഞു . സ്കൂട്ടർ മറിഞ്ഞ് ബൈജുവിൻ്റെ വലതുകൈയ്ക്കും വലതുകാലിനും പരിക്കുണ്ട്.ബൈജു വർഷങ്ങളായി കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് നടത്തിവരുകയാണ് .