
കൊട്ടാരക്കര-ബത്തേരി സർവിസ് പുനരാരംഭിച്ച് കെഎസ്ആർടിസി
- സൂപ്പർ ഡീലക്സ് സർവിസ് ഒരു മാസം മുമ്പാണ് റദ്ദാക്കിയത്
താമരശ്ശേരി : റദ്ദാക്കിയ കൊട്ടാരക്കര- ബത്തേരി സർവിസ് കെഎ സ്ആർടിസി സർവീസ് പുനരാരംഭിച്ചു. കൊട്ടാരക്കരയിൽ നിന്ന് പെരിന്തൽമണ്ണ – താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി സൂപ്പർ ഡീലക്സ് സർവിസ് ഒരു മാസം മുമ്പ് റദ്ദാക്കിയിരുന്നു.

യാത്രക്കാരുടെ കൂട്ടായ്‌മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെ തുടർന്ന് നിർത്തി വെച്ച താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ സ ർവിസ് പുനരാരംഭിച്ചത്. വടകര ഡിപ്പോയിൽ നിന്ന് ഒരു മാസം മുമ്പ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശ്ശേരി- താമരശ്ശേരി- മു ക്കം- അരീക്കോട്- മഞ്ചേരി വഴി പാലക്കാട്ടേ ക്കുള്ള 2.50ന്റെറെ വടകര -പാലക്കാട് സർവി സ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവി സ്, 4.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവിസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു. കെ.എസ്.ആ ർ.ടി.സി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവിസുകൾക്ക് പരി ഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്