
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ചുള്ള അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്
- പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത്
കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ്(27) ആണ് മരിച്ചത്. ആദർശിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. ആദർശിനൊപ്പം പരിക്കേറ്റ പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിൻ രാജ് (28), കൊല്ലം കൈപ്പത്തുമീത്തൽ ഹരിപ്രസാദ് (27) എന്നിവർ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 1.45 ഓടെ കൊയിലാണ്ടി പാർക്ക് റസിഡൻസി ഹോട്ടലിനു അടുത്താണ് അപകടം നടന്നത്. ലോറി തട്ടി ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിരിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ഏറെ നേരം റോഡിൽ കിടന്നു. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയും പരിക്കേറ്റ യുവാക്കളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. കണ്ണികുളത്തിൽ അശോകന്റെയും സുമയുടെയും മകനാണ് മരിച്ച ആദർശ്.സഹോദരി: അഞ്ജു