
കൊയിലാണ്ടിയുടെ അമ്മമരം ഇനി ഓർമയിൽ തണലേകും
- മരം വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുകയാണ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് വർഷങ്ങളായി തണലേകിയിരുന്ന ആൽമരം ഓർമയിലേക്ക്. മരം വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുകയാണ്. കഴിഞ്ഞദിവസം ആൽമരത്തിന്റെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണ് വൈദ്യുതി തടസ്സപ്പെടുകയും ഗതാഗത തടസം ഉണ്ടാകുകയും ചെയ്തിരുന്നു.

നഗരസഭ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരുകയും യോഗത്തിൽ ആൽമരം അപകടകരമായ അവസ്ഥയിലാണെന്നും മുറിച്ചുമാറ്റണമെന്നും തീരുമാനിക്കുകയായിരുന്നു.
CATEGORIES News
