കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി; യുവതിക്ക് പരിക്ക്

കൊയിലാണ്ടി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി; യുവതിക്ക് പരിക്ക്

  • പരിക്കേറ്റത് ആനവാതിൽ സ്വദേശിനി സബിതയ്ക്കാണ്

കൊയിലാണ്ടി:കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മുന്നോട്ടടുത്ത് യുവതിയുടെ മേൽ പാഞ്ഞുകയറി. സംഭവം നടന്നത് ഇന്ന് രാവിലെ 10.52 ഓടെയാണ്. ഓട്ടോ ഡ്രൈവർ മകളുടെ ചികിത്സയ്ക്കായി ഓട്ടോറിക്ഷയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു.

ആശുപത്രിയ്ക്ക് അടുത്ത് നിർത്തിയിട്ട ഓട്ടോ പെട്ടെന്ന് നിയന്ത്രണംവിട്ട് സമീപത്ത് നിൽക്കുകയായിരുന്ന യുവതിയുടെയും മകളുടേയും നേരെ പാഞ്ഞടുക്കുകയായിരുന്നു. പരിക്കേറ്റത് ആനവാതിൽ സ്വദേശിനി സബിതയ്ക്കാണ്. കയ്യിലുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രി സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഓട്ടോ തടഞ്ഞുനിർത്തുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )