
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു
- ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്.
കൊച്ചി:സംസ്ഥാനത്ത് തുടർച്ചയായി എട്ടാംദിവസവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമായി.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ സ്വർണത്തിന് 3,360 രൂപയാണ് വർധിച്ചത്. ഇന്നലെമാത്രം ഗ്രാമിന് 85 രൂപ കൂടിയിരുന്നു. 9705 രൂപയായിരുന്നു ഗ്രാം വില. പവന്റെ വില 680 രൂപ കൂടി 77,640 രൂപയുമായിരുന്നു. ആദ്യമായി സ്വർണവില 77,000 പിന്നിട്ടത് ഇന്നലെയാണ്. ശനിയാഴ്ചയും സ്വർണവില റെക്കോഡ് തകർത്തിരുന്നു. ഗ്രാമിന് 150 രൂപയാണ് അന്ന് വർധിച്ചത്. പവന് 1200 രൂപ വർധിച്ചിരുന്നു.
