
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ
- കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക
കൊയിലാണ്ടി:കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 4,5,6,7 തീയതികളിൽ നടക്കും. കലോത്സവം ഇലാഹിയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് നടക്കുക. 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 76 ഓളം വിദ്യാലയങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.

മത്സരം നടക്കുക പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയാണ്. വിവിധ വിഭാഗങ്ങളിലായി 293 ഓളം ഇനങ്ങളിലായാണ്. മത്സരങ്ങൾക്കായി 12 വേദികൾ, ഭക്ഷണപന്തൽ, വിഭവസമൃദ്ധമായ ഭക്ഷണം, സുരക്ഷ- ആരോഗ്യ- ഗതാഗത- ട്രോഫി- ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ഒരുക്കങ്ങൾ പൂർത്തിയായി സംഘാടകർ അറിയിച്ചു.
CATEGORIES News