കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു

  • 2025ൽ ഇതുവരെ 6 പേർ മരിച്ചു

ബാലുശ്ശേരി:കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ബാലുശ്ശേരി പൊലീസ് പരിധിയിൽ മാത്രം കഴിഞ്ഞ 3 വർഷത്തിനിടെ ഉണ്ടായത് 19 മരണങ്ങൾ. വ്യത്യസ്ത ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങളിലാണെങ്കിലും ഇന്നലെ മാത്രം 3 പേർ മരിച്ചു. ബസ് സ്റ്റാൻഡിനു സമീപം, അമരാപുരി, പെരിങ്ങളം വയൽ, പറമ്പിൻ്റെ മുകൾ, കരുമല എന്നിവിടങ്ങിലായിരുന്നു അപകട മരണം ഉണ്ടായത്. 2024ൽ 5 പേരാണ് മരിച്ചത്.

2025ൽ ഇതുവരെ 6 പേർ മരിച്ചു. കരുമലയും ബ്ലോക്ക് റോഡ് ജംക്ഷനും പൊലീസ് ഹോട്സ്പോട്ടായി കാണുന്ന സ്‌ഥലങ്ങളാണ്. 5 പേർ കരുമല വളവിൽ മാത്രം അപകടങ്ങളിൽ മരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )