കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിൽ ബസ് ബൈക്കിലിടിച്ച് അപകടം

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിൽ ബസ് ബൈക്കിലിടിച്ച് അപകടം

  • ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി:താലൂക്ക് ആശുപത്രിയ്ക്ക് മുൻവശം സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ബിൽസാജ് ബസാണ് അപകടത്തിനിടയാക്കിയത്.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം കയറുന്ന നിലയിലായിരുന്നു ബൈക്ക് യാത്രികൻ റോഡിൽ വീണത്. ബൈക്ക് യാത്രികൻ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )