
കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികൾക്ക് അടുക്കളപ്പാത്രങ്ങൾ വിതരണം ചെയ്തു
- പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 71 അങ്കണവാടികൾക്ക് അടുക്കളപാത്രങ്ങൾ വിതരണം ചെയ്ത് നഗരസഭ. ഇഎംഎസ് ടൗൺഹാളിൽ വച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കെ.ഷബില പദ്ധതി വിശദീകരണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർമാരായ റുഫീല ടി. കെ സ്വാഗതവും എം.മോനിഷ നന്ദിയും രേഖപ്പെടുത്തി.കൊയിലാണ്ടി നഗര സഭയിലെ മുഴുവൻ അങ്കണവാടികളിലേയ്ക്കും വിവിധ തരം അടുക്കള പാത്രങ്ങൾ വിതരണം ചെയ്തു.
CATEGORIES News